യുദ്ധത്തെ തുടർന്ന് അടച്ച ഹോർമുസ് കടലിടുക്ക് ഘട്ടംഘട്ടമായി തുറക്കാൻ ഇറാനും അമേരിക്കയും തമ്മിൽ ആലോചിക്കുന്നതായി റിപ്പോർട്ട്.. പുതിയ വ്യവസ്ഥകൾ അമേരിക്ക അംഗീകരിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ഹോർമുസ് പൂർണമായും തുറക്കാമെന്ന് ഇറാൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് തുറക്കാനുമുള്ള പുതിയ വ്യവസ്ഥകൾ, മാധ്യസ്ഥർ മുഖേന ഇറാൻ, അമേരിക്കയ്ക്ക് കൈമാറി.