മയക്കുമരുന്ന് കടത്ത് കേസിൽ സൗദി അറേബ്യയിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി; കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിൽ ആണ് ദമാമിൽ ശിക്ഷയ്ക്ക് വിധേയനായത്. മെത്താംഫെറ്റമിൻ കടത്തിയ കേസിലാണ് രാവിലെ വധശിക്ഷ നടപ്പാക്കിയത്.