ഒറ്റപ്പാലം: ഇടവേളകളില്ലാതെ പച്ചക്കറികള്‍ ഉല്‍പാദിപ്പിച്ച് കൃഷിയില്‍ പുതിയ മാതൃക കാട്ടിത്തരുകയാണ് തൃത്താല പട്ടിത്തറയിലെ താമി എന്ന കര്‍ഷകള്‍. പച്ചക്കറികള്‍ക്ക് മികച്ച വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു രീതി സ്വീകരിച്ചത്. അറുപതുകാരനായ താമിയുടെ കൃഷിയിടത്തില്‍ എന്നും വിളവെടുപ്പാണ്. പയറാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഒരു സ്ഥലത്തെ പയര്‍ വിളവെടുപ്പ് തീരുമ്പോഴേക്കും തൊട്ടടുത്ത സ്ഥലത്തെ പയര്‍ കൃഷി വിളവെടുപ്പിന് തയ്യറായിരിക്കും. എല്ലാ കര്‍ഷകരും ഒരേ സമയത്ത് ഒന്നിച്ച് വിളവെടുപ്പ് നടത്തുന്നതിനാല്‍ പലപ്പോഴും വിറ്റഴിക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. അതുകൊണ്ടാണ് താമിയുടെ കൃഷി വ്യത്യസ്തമാകുന്നത്. ഇടവേളയില്ലാത്ത ഉല്‍പ്പന്ന ലഭ്യത കച്ചവടക്കാരും ആഗ്രഹിക്കുന്നതിനാല്‍ താമിയുടെ വിപണിയും ഭദ്രമാണ്.