അസമിൽ പ്രളയ ദുരന്തം അതീവ ഗുരുതരമായി തുടരുന്നു. പ്രളയത്തെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 87 ആയി ഉയർന്നു. സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിൽ നിന്ന് ഒഴിപ്പിച്ച ഒന്നരലക്ഷത്തോളം ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കനത്ത മഴയെ തുടർന്ന് നിരവധി ജില്ലകളിൽ കൃഷിഭൂമികളും വീടുകളും വെള്ളത്തിനടിയിലാവുകയും വലിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,