ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരായി ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ആരംഭിച്ചു. കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. 207 സംഘടനകളുടെ പിന്തുണയുള്ള കിസാന്‍ മുക്തി മാര്‍ച്ച് നാളെ പാര്‍ലമെന്റ് ധര്‍ണ നടത്തും. ഒരു വര്‍ഷത്തില്‍ ഏറെയായി രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാന് ഡല്‍ഹിയിലെ കിസാന്‍ മുക്തി മാര്‍ച്ച്. കാര്‍ഷിക വിളകള്‍ക്ക് ആദായ കരമായ വില ലഭ്യമാക്കാനും കാര്‍ഷക കടങ്ങള്‍ എഴുതിതള്ളാനും നിയമനിര്‍മ്മാണം ആവശ്യപ്പെട്ടാണ് മാര്‍ച്ച്.