പഞ്ചാബിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് തലവേദന ആകുകയാണ് രാജസ്ഥാനും ഛത്തീസ്ഗഡും. രാജസ്ഥാനിൽ മന്ത്രിസഭ പുനഃസംഘടന ‌ നടത്താൻ സച്ചിൻ പൈലറ്റ് സമ്മർദ്ദം ശക്തമാക്കി. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന ധാരണ നടപ്പാക്കണമെന്നു ടി എസ് സിങ് ദിയോ പക്ഷം ആവർത്തിച്ചു.