പോലീസ് ബസ്സിന്റെ താക്കോലുമായി ഓടിപ്പോവുക; സമരഭൂമിയിൽ ജെൻസീകളുടെ വേറിട്ട പ്രതിഷേധം
ഡൽഹി ജന്തർ മന്ദറിൽ കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന ജെൻ സി പ്രതിഷേധങ്ങളിൽ പോലീസിന് നേരിടേണ്ടി വരുന്ന അസാധാരണമായ പ്രതിസന്ധികൾ. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ മാറ്റാൻ കൊണ്ടുവന്ന ഡൽഹി പോലീസിന്റെ ബസിന്റെ താക്കോലുമായി ഒരു പെൺകുട്ടി ഓടിപ്പോയ സംഭവമാണ് ഇതിലൊന്ന്. താക്കോൽ നഷ്ടപ്പെട്ടതോടെ വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ പോലീസ് ഉദ്യോഗസ്ഥർക്ക് ബസ് റോഡരികിലേക്ക് തള്ളിമാറ്റേണ്ടി വന്നു. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസിന് മുന്നിൽ ബാരിക്കേഡുകൾ തീർത്തും പ്രതിഷേധക്കാർ ചെറുത്തുനിൽപ്പ് തുടരുകയാണ്. സമരങ്ങളുടെ പ്രധാന മുഖമായി മാറിയ നെഹാ ബോറയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ, അവർ കയറിയ വാഹനത്തിന് മുകളിൽ കയറി വനിതാ വിദ്യാർഥികൾ വലിയ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പോലീസിന്റെ നീക്കങ്ങളെ തടസ്സപ്പെടുത്തി തങ്ങളുടെ പ്രതിരോധരീതികൾ പയറ്റുന്ന യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിൽ സുരക്ഷാസേന പതറുന്ന കാഴ്ച
Content Highlights: Gen Z protest, Delhi Police, Jantar Mantar, Neha Bora, Delhi protest, Bus key snatched, Youth resistance, Delhi Police vehicle, Student protest, Barricade protest
Published: 05 Oct 2026, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

