ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ റഫാല്‍ ഇടപാടിലെ നിര്‍ണായക രേഖകള്‍ പുറത്തുവന്നത് പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയായി. സംശയത്തിന്റെ സൂചിമുന നീളുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ തന്നെ എന്നത് ബി.ജെ.പിയെയും പ്രതിരോധത്തിലാക്കും. അതേസമയം റഫാല്‍ വിഷയത്തില്‍ ജെ.പി.സി വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്നുള്ള ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.