സേലത്ത് ഗുണ്ടാനേതാവ് ഡേവിഡിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പോലീസ് സംശയം
തമിഴ്നാട്ടിലെ സേലം സൂരമംഗലത്ത് ഗുണ്ടാസംഘാംഗമായ ഡേവിഡ് എന്നയാളെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ അഞ്ചംഗ സംഘമാണ് സേലം റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ വെച്ച് ആക്രമണം നടത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡേവിഡ് അടുത്തിടെയാണ് ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങി സേലത്ത് തിരിച്ചെത്തിയത്. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Salem David murder case, Suramangalam crime news, Tamil Nadu gangster killed, Salem police investigation, gang murder in Salem
Published: 27 Oct 2026, 11:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

