എംപിമാരുടെ വിദേശപര്യടനം: കോൺഗ്രസ് പട്ടികയിലില്ല, കേന്ദ്രം പുറത്തുവിട്ട പേരുകളിൽ ശശി തരൂരും
ഓപ്പറേഷൻ സിന്ദൂറും തുടർന്നുണ്ടായ നടപടികളും വിശദീകരിക്കാൻ കേന്ദ്രം വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിൽ ശശി തരൂരും. നേരത്തേ കോൺഗ്രസ് നൽകിയ പട്ടികയിൽ ശശി തരൂർ എംപിയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ കേന്ദ്രം പുറത്തുവിട്ട പട്ടികയിൽ തരൂരും ഉണ്ടായിരുന്നു. കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിച്ചതായി തരൂരും വ്യക്തമാക്കിയിട്ടുണ്ട്. 7 സംഘങ്ങളെയാണ് കേന്ദ്രം അയക്കുന്നത്. ഇതിൽ ഒന്നിന്റെ ചുമതലയും കേന്ദ്രം തരൂരിന് നൽകിയിട്ടുണ്ട്.
Content Highlights: Shashi Tharoor in the list of MPs visiting foreign countries
Published: 17 May 2025, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

