വിഖ്യാത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. ആറ് ഭാഷകളിലായി അറുപതോളം സിനിമകൾ സംവിധാനം ചെയ്തു. സംഭാഷണങ്ങളില്ലാത്ത ചിത്രമായ പുഷ്പകവിമാനം, ടൈം ട്രാവൽ പ്രമേയമാക്കിയ ആദിത്യ 369, അപൂർവ്വ സഹോദരങ്ങൾ, ഭൈരവാ ദ്വീപം, നിറപറയും നിലവിളക്കും തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.