ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ കർഷകരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. പി എം കിസാൻ പദ്ധതി പ്രകാരം നിലവിൽ കർഷകർക്ക് പ്രതിവർഷം നൽകുന്ന തുക ഉയർത്തിയേക്കും. വനിത കർഷകർക്കും പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ചേക്കും.