യുപിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; നാലുപേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു
ഉത്തർപ്രദേശിലെ നിസാംപൂർ ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു. അപകടത്തിൽ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് വീട് തകർന്നുവീണത്. അപകടസമയത്ത് വീട്ടുഉടമസ്ഥരടക്കം ആറോളം പേർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടുതൽ ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അപകടം നടന്നയുടൻ നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ദേശീയ ദുരന്തനിവാരണ സേന കൂടി സ്ഥലത്തെത്തി കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ തുടരുകയാണ്.
To advertise here,
Content Highlights: Uttar Pradesh building collapse, Nizampur building collapse, NDRF rescue operation, UP accident news, house collapse Uttar Pradesh

