രാമായണം സിനിമയുടെ റിലീസിന് പിന്നാലെ ജടായു വീണ സ്ഥലത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി കൊല്ലം ചടയമംഗലം നിവാസികൾ. ജടായു വീണത് ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലാണെന്നും തമിഴ്നാട്ടിലാണെന്നുമുള്ള അവകാശവാദങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ചടയമംഗലത്തുകാരുടെ പ്രതികരണം. ജടായുമംഗലമാണ് പിന്നീട് ചടയമംഗലമായി മാറിയതെന്നും തങ്ങളുടെ പൈതൃക സ്വത്തായ ജടായുവിനെ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. ജടായുപ്പാറയിൽ ജനിച്ചുവളർന്ന തങ്ങൾക്ക് ഈ പൈതൃകത്തിൽ പൂർണ അവകാശമുണ്ടെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും പ്രദേശവാസികൾ ഉറപ്പിച്ചു പറയുന്നു.

To advertise here,