ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുമായി നടത്തിയ രഹസ്യ തെളിവെടുപ്പിൽ നിർണായക തൊണ്ടിമുതലുകൾ കണ്ടെടുത്തു. കൃത്യസമയത്ത് പ്രതികൾ ധരിച്ച വസ്ത്രങ്ങൾ, കയ്യുറകൾ, കവർന്ന സ്വർണം, ബോഡി സ്പ്രേ തുടങ്ങിയവയാണ് അന്വേഷണസംഘം കണ്ടെടുത്തത്. ഐഫോണും ആഡംബര ബൈക്കും വാങ്ങാനാണ് പതിമൂന്നുകാരിയായ കൊച്ചുമകളുടെ നിർദ്ദേശപ്രകാരം സുഹൃത്തുക്കളായ ആൺകുട്ടികൾ കൊലപാതകം നടത്തിയത്. നിലവിൽ കോഴിക്കോട്ടെ സംരക്ഷണ കേന്ദ്രത്തിലുള്ള പെൺകുട്ടിയെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് തീരുമാനം.