കാസർഗോഡ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; അഞ്ച് പേർക്ക് സസ്പെൻഷൻ
കാസർഗോഡ് ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. കണ്ണൂർ ഏറ്റുകുടുക്ക സ്വദേശിയായ ദ്രാവൺ പ്രകാശിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ക്ലാസിലെ ബെഞ്ചിലിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. സീറ്റ് മാറിയിരുന്നതുമായി ബന്ധപ്പെട്ട് മർദ്ദനമുണ്ടാകുമെന്ന് സഹപാഠികൾ ദ്രാവണിന് സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പരിക്കേറ്റ ദ്രാവൺ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
To advertise here,

