തിരുവനന്തപുരം: പ്രളയത്തില്‍ ചെളി നിറഞ്ഞ വീടുകള്‍ ശുചീകരിക്കാന്‍ ക്ലീന്‍ ഹൗസ് ചലഞ്ചുമായി യുവാക്കള്‍. വീട് വൃത്തിയാക്കല്‍ നിസാരവെല്ലുവിളിയായി ഏറ്റെടുക്കുവാന്‍ പ്രോത്സഹിപ്പിക്കുന്ന ക്ലീന്‍ ഹൗസ് ചലഞ്ച് രണ്ട് ദിവസത്തിനുള്ളില്‍ നിരവധി പേര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 13 ലക്ഷം വീടുകളാണ് ഇത്തരത്തില്‍ ചെളി നിറഞ്ഞത്. എറണാകുളത്തെ യുവാക്കളുടെ കൂട്ടായ്മയാണ് ചലഞ്ചുമായി എത്തിയിരിക്കുന്നത്.