കോഴിക്കോട്: എൽഡിഎഫ് വിടുമെന്ന മാണി സി കാപ്പന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമെന്നും കാപ്പൻ നന്ദികേടാണ് കാണിച്ചതെന്നും  മന്ത്രി എ കെ ശശീന്ദ്രൻ. കാപ്പൻ യുഡിഎഫുമായി നേരത്തെ കരാർ ഉറപ്പിച്ചു.  കാപ്പനെ എംഎൽഎ ആക്കാൻ പാടുപെട്ട എൽഡിഎഫിനോട് കാണിച്ച അനീതിയെന്നും ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.