നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യമില്ലായ്മയും തിരിച്ചടിയാകുന്നു; പ്രതിസന്ധിയിൽ ആലപ്പുഴയിലെ പുരവഞ്ചികൾ
കേരള ടൂറിസത്തിന്റെ മുഖമുദ്രയായ ആലപ്പുഴയിലെ പുരവഞ്ചി വ്യവസായം നേരിടുന്നത് കടുത്ത പ്രതിസന്ധികൾ. മൂന്നര പതിറ്റാണ്ട് മുൻപ് കേവുവള്ളങ്ങളിൽ നിന്ന് തുടങ്ങിയ ഹൗസ്ബോട്ട് ടൂറിസം ഇന്ന് കോടികളുടെ നിക്ഷേപമുള്ള വലിയ വ്യവസായമായി വളർന്നിട്ടും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരുകൾ വീഴ്ച വരുത്തിയതായി ആരോപണം. കായലിന്റെ ഉൾക്കൊള്ളൽ ശേഷിക്ക് അപ്പുറം ജലയാനങ്ങൾ സർവീസ് നടത്തുന്ന പശ്ചാത്തലത്തിൽ, രജിസ്റ്റർ ചെയ്യാത്ത വഞ്ചികൾ രണ്ടാഴ്ചയ്ക്കകം ജില്ല വിടണമെന്ന മാരിടൈം ബോർഡിന്റെ നിർദ്ദേശവും മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നു. മാലിന്യ സംസ്കരണ പ്ലാന്റുകളുടെ അഭാവവും കൃത്യമായ ബോട്ട് ജെട്ടി സൗകര്യമില്ലാത്തതും ഈ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്
To advertise here,

