കൊച്ചി: പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും എഡിജിപി കോടതിയെ അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണ സംഘം ഇന്നുതന്നെ ചോദ്യംചെയ്യും. ബിഷപ്പിന്റെ സഹായി ആന്റണി മാടശ്ശേരിയെയും ചോദ്യംചെയ്യും. 2014ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും ഇത്രയും പഴക്കമുള്ള കേസ് ആയതിനാലാണ് തെളിവു ശേഖരണത്തിന് വൈകുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.