തിരുവനന്തപുരം: വിവേചനത്തിനിരയാകുന്ന പെണ്‍ ജീവിതങ്ങളെയും അവരോടുള്ള സമൂഹത്തിന്റെ ചിന്താഗതിയെയും ചോദ്യം ചെയ്യുകയാണ് ബ്ലൂ പെന്‍സില്‍. മലയാളിയുടെ ലിംഗ ബോധത്തിന് നേരെ പിടിച്ച കണ്ണാടി കൂടിയാണ് നവാഗത സംവിധായിക ആരതിയുടെ ഹ്രസ്വ ചിത്രം. പന്ത്രണ്ടാമത് രാജ്യാന്തര ഹ്രസ്വചിത്രമേളയില്‍ നോണ്‍ കോംപറ്റീഷന്‍ മലയാള വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.