ബിരുദസീറ്റുകൾ കൂട്ടാനുള്ള തീരുമാനത്തോട് കോളേജ് അധികൃതർ അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. സർക്കാറും കലിക്കറ്റ് സർവകലാശാലയും നിർദ്ദേശിച്ചിട്ടും സീറ്റുകൾ കൂട്ടാൻ നടപടിയെടുക്കാത്തതിനാൽ പതിനായിരത്തോളം വിദ്യാർത്ഥികൾ സ്വകാര്യകോളേജുകളിൽ പണം കൊടുത്ത് പഠിക്കേണ്ട അവസ്ഥയാണ്.