ഹൈക്കോടതി വിധി സര്‍ക്കാരിനും സി.പി.എമ്മിനും വന്‍ തിരിച്ചടിയായി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വേട്ടയാടുന്നെന്നായിരുന്നു സിപിഎമ്മിന്റെ പ്രതിരോധം. ഹൈക്കോടതിയിൽ പാളിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാട് സർക്കാർ രാഷ്ട്രീയ നിയമ യുദ്ധം തുടരുമെന്നതിന്റെ സൂചനയാണ്.