ന്യൂഡല്‍ഹി: കേരളത്തിന് ദുരിതാശ്വാസമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ. കേരളത്തിന് ആവശ്യമായ ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ നടന്നതേയുള്ളുവെന്നും യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന അറിയിച്ചു. കേരളത്തിന് യു.എ.ഇ 700 കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തുക സ്വീകരിക്കാൻ കഴിയില്ലെന്ന തരത്തിൽ വാർത്തകൾ വരികയും ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യു.എ.ഇ പ്രതിനിധിയുടെ വിശദീകരണം.

To advertise here,