പാലക്കാട്: പാലക്കാട് ചിറ്റൂര്‍ മേഖലയാണ് സംസ്ഥാനത്ത് ഏറ്റവും അധികം വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളിലൊന്ന് കാര്‍ഷിക മേഖല അടിസ്ഥാന വരുമാനമായ പ്രദേശത്തെ വിളകളെല്ലാം കരിഞ്ഞുണങ്ങി. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ കരിഞ്ഞുണങ്ങിയ വിളകളെല്ലാം കാലികള്‍ക്ക് നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കൃഷിയിടങ്ങള്‍ പലതും കര്‍ഷകര്‍ ഉപേക്ഷിച്ച് കഴിഞ്ഞു. വെള്ളമില്ലാതെ എന്തുചെയ്യാന്‍.