ന്യൂഡല്‍ഹി:കേരളത്തിലെ പ്രളയത്തിന് സാമ്പത്തിക സഹായം സ്വീകരിക്കില്ലെന്ന് ഇന്ത്യ. വിദേശകാര്യമന്ത്രാലയം ഇക്കാര്യം അനൗദ്യോഗികമായി ഡല്‍ഹിയിലെ എംബസികളെ അറിയിച്ചു. ദുരന്തങ്ങള്‍ക്ക് വിദേശ സഹായം വേണ്ടന്ന 15 വര്‍ഷമായി തുടരുന്ന നയത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നല്‍കേണ്ടന്നും തീരുമാനിച്ചു. സഹായം തേടി യു എന്നിനെ സമീപിച്ചില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.