വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന് പരാതി. തിരുവനന്തപുരം ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ബ്രൂക്ക്‌പോര്‍ട്ട് ട്രാവല്‍ ആന്റ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് എതിരെയാണ് പരാതി.. ദമ്പതികളും മകനും നടത്തുന്ന റിക്രൂട്ട്‌മെന്റ് കമ്പനി 5 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്