വയനാട്: വയനാട്ടില്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ക്വാറികള്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വില കൂട്ടിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലയിലെ നിര്‍മ്മാണ മേഖലയെ വിലക്കയറ്റം പ്രതിസന്ധിയിലാക്കും. ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വയനാട്ടിലെ 6 കരിങ്കള്‍ ക്വാറികള്‍ക്ക് കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. ക്വാറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലൈഫ് മിഷന്‍ പദ്ധതിക്ക് പാതി വിലയ്ക്ക് കല്ലു നല്‍കുമെന്നായിരുന്നു ക്വാറി ഉടമകളുടെ വാഗ്ദാനം. എന്നാല്‍ ക്വാറികള്‍ തുറന്നപ്പോള്‍ മറ്റു ജില്ലകളിലേക്കാള്‍ കൂടിയ വിലക്കാണ് കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. വില വര്‍ധനവില്‍ ശക്തമായ പ്രതിഷേധവുമായി വയനാട്ടിലെ ടിപ്പര്‍ ലോറി െ്രെഡവര്‍മാരും ഉടമകളും രംഗത്തെത്തി.
Content Highlights: Granite Price Rise
Published: 10 Oct 2018, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

