Hartal Complete In Northern Kerala: Devotees hold 'Namajapa' Protest
കോഴിക്കോട്: ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണം. എല്ലാ ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍നാമജപ പ്രതിഷേധ ഘോഷയാത്ര നടത്തി. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങളും തടഞ്ഞു. വയനാട്ടിലേക്ക് ഇടയ്ക്ക് സര്‍വ്വീസ് ആരംഭിച്ചിെങ്കിലും പിന്നീട് അതും നിര്‍ത്തി. കോഴിക്കോട് നഗരത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ മുക്കത്തും, കോഴിക്കോടും, കുന്നമംഗലത്തും അടക്കം റോഡ് ഗതാഗതം തടഞ്ഞു. കാസര്‍കോട് കറന്തകോഡ് ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. തീര്‍ഥാടകരുമായി പോവുന്ന കെഎസ് ആര്‍ടിസി ബസുകള്‍ക്ക് പൊലീസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്.
Content Highlights: Harthal Complete In Northern Kerala: Devotees held 'Namajapa' Protest
Published: 17 Nov 2018, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

