വയനാട്: വയനാട്ടിലെ ബാണാസുര സാഗര്‍ റിസര്‍വയറിനുള്ളിലെ വിവാദ റിസോര്‍ട്ടിന് കെ.എസ്.ഇ.ബി അനുമതി നല്‍കിയത് വനം വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച്. ഇതുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡി.എഫ്.ഒ കെ.എസ്.ഇ.ബിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ഈ റിസോര്‍ട്ടിന് സമീപം വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായത് കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസാണ് പുറത്ത് കൊണ്ടു വന്നത്.