കാസർഗോഡ് അഴീത്തലയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്കൂളിലെ ചില അധ്യാപകരുടെ പെരുമാറ്റം കുട്ടിയെ കടുത്ത മാനസിക സംഘർഷത്തിലാക്കിയെന്നും ചൂണ്ടിക്കാട്ടി കുടുംബവും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

To advertise here,