കൊച്ചി: കൊച്ചി മെട്രോ യാത്ര നിരക്ക് കുറച്ചു. പരമാവധി യാത്ര നിരക്ക് 60 രൂപയില്‍ നിന്നും 50 രൂപയാക്കി. കൊച്ചി വണ്‍ കാര്‍ഡ് ഉളളവര്‍ക്ക് 10 ശതമാനം കൂടി നിരക്കിളവ് നല്‍കും. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് നിരക്കിളവ് നല്‍കിയതെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.