പോലീസ് തന്നെ ആളുമാറി മർദിച്ചെന്ന് സിയാദ് ആശുപത്രിയിൽ വെച്ച് പറഞ്ഞെന്ന് സിയാദിന്റെ മാതാപിതാക്കൾ മാത‍ൃഭൂമി ന്യൂസിനോട്. ആകെയുണ്ടായിരുന്ന മകനെയാണ് നഷ്ടമായതെന്ന് ബാപ്പ ബദറുദ്ദീൻ പറഞ്ഞു. ആശുപത്രിയിൽ വലിയ വേദനയാണ് സിയാദ് അനുഭവിച്ചതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു