പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മാതൃഭൂമി ന്യൂസിന്റെ ഒന്നിക്കാം മുന്നേറാം പരിപാടി ഇന്ന് തുടങ്ങുകയാണ്. ഇന്ന് പാണ്ടനാട് എന്ന പ്രദേശത്താണ് മാതൃഭൂമി ന്യൂസ് എത്തിയിരിക്കുന്നത്. പ്രളയത്തില്‍ മുങ്ങിയ പ്രദേശമായിരുന്നു പാണ്ടനാട്. ഇപ്പോഴും വീട്ടിലേയ്ക്ക് മടങ്ങാനാകാതെ ക്യാമ്പില്‍ കഴിയുന്നവരുണ്ട്. പുനരധിവാസത്തിന്റെയും പുനര്‍ നിര്‍മ്മാണത്തിന്റെയും ചര്‍ച്ചയാണ് 'ഒന്നിക്കാം മുന്നേറാം', പ്രത്യേക പരിപാടി.