പമ്പ: അതീവ രഹസ്യ നീക്കങ്ങളിലൂടെയാണ് മനിതി പ്രവര്‍ത്തകരുടെ ആദ്യ സംഘത്തെ പോലീസ് പമ്പയിലെത്തിച്ചത്. പ്രധാന വീഥിയില്‍ സുരക്ഷാ സേനയെ അണിനിരത്തി പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിച്ച പോലീസ് ഇടവഴികളിലൂടെ യാത്ര ചെയ്തു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് എരുമേലി എന്നിവിടങ്ങളില്‍ കയറാതെയാണ് മനിതി സംഘത്തിന്റെ വാഹനം പമ്പയിലെത്തിയത്.