സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയ കോഴിക്കോട് നരിപ്പറ്റ സ്വദേശി സി.പി.അഷ്മികയുടെ വീട്ടിലേക്ക് നല്ല വഴി ഒരുങ്ങുന്നു. വഴി നിര്‍മിക്കാന്‍ നാദാപുരം എംഎല്‍എ ഇ.കെ.വിജയന്‍ 12 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് വഴി പൊട്ടിപ്പൊളിഞ്ഞതിനാല്‍ കാലിന് പരിക്കേറ്റ അഷ്മികയെ രക്ഷിതാക്കള്‍ ചുമന്ന് വീട്ടിലെത്തിച്ച വാര്‍ത്ത മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.