മരം മുറി കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ മാതൃഭൂമി ന്യൂസിനോട്. ഐഎഫ്എസ് റാങ്കിലുള്ളവർക്കെതിരായ നടപടിയിൽ തീരുമാനം മുഖ്യമന്ത്രിയെടുക്കും.

ശുപാർശ വനം വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രിയെ കാണുന്നത് കുറ്റകൃത്യം ചെയ്യാനുള്ള ലൈസൻസല്ല. ലക്കിടി, അടിമാലി ചെക്ക് പോസ്റ്റിലുണ്ടായ വീഴ്ചയ്ക്കും നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി പറഞ്ഞു.