72-മത് നെഹ്റു ട്രോഫി ജലമേളയിൽ കന്നികിരീടം ചൂടി അരോമ ചുണ്ടൻ. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ മത്സരത്തിൽ 4 മിനിറ്റ് 23സെക്കന്റ് 328 മൈക്രോ സെക്കന്റും എടുത്താണ് അരോമ ജലകിരീടം ചൂടിയത്. മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ നടുഭാഗം ചുണ്ടൻ രണ്ടാമതായി. 6 ഹീറ്റ്സുകളിലായി 22 ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി തുഴയെറിഞ്ഞത്.