പമ്പ: പമ്പ ത്രിവേണിയില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം തുടങ്ങി. തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം ഇവിടെ എത്തും. അതേസമയം ജീവനക്കാര്‍ക്ക് വിശ്രമത്തിന് സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചു. ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.