ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസിൻ്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഘോഷയാത്രകൾ ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലാണ് ഈ പ്രതികരണം. മുൻപ് കേരളത്തിൽ ശ്രീനാരായണ ജയന്തി ചതയദിന ഘോഷയാത്രകൾ മാത്രമാണുണ്ടായിരുന്നതെന്നും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കുടുംബങ്ങളിലേക്ക് കടന്നുകയറാനുള്ള രാഷ്ട്രീയ അജണ്ടയാണെന്ന് ജനങ്ങളോട് വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,