കൊച്ചി: ദിലീപിനെ പിന്തുണച്ചും ആരോപണമുന്നയിച്ച നടിമാരെ തള്ളിപ്പറഞ്ഞും സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ എഎംഎംഎയില്‍ ശക്തമായ തര്‍ക്കം ഉടലെടുത്തതിന്റെ തെളിവ് മാതൃഭൂമി ന്യൂസിന്. ദിലീപിനെ പിന്തുണച്ച സിദ്ദിഖിനെ എതിര്‍ത്തുകൊണ്ട് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷും ബാബുരാജും രംഗത്തെത്തിയതിന്റെ ഓഡിയോ സന്ദേശമാണ് മാതൃഭൂമി ന്യൂസ് പുറത്തുവിടുന്നത്. അംഗങ്ങള്‍ക്കിടയില്‍ വാട്‌സാപ്പിലൂടെ നിലപാട് വ്യക്തമാക്കുകയായിരുന്നു നടന്മാര്‍. ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ പരസ്യമായി രംഗത്തെത്തുമെന്ന് ബാബുരാജ് മുന്നറിയിപ്പ് നല്‍കുന്നു. മോഹന്‍ലാലിന്റെ നിലപാടാണ് താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കുന്ന ജഗദീഷ് അതിനപ്പുറം ആരും നിലപാട് പറയേണ്ടെന്ന് മുന്നറിയിപ്പും നല്‍കുന്നു. അമ്മയില്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരെ ശക്തമായി എതിര്‍ക്കുന്നവര്‍ക്ക് പിന്തുണയേറുന്നു എന്ന് വ്യക്തമാക്കുകയാണ് ജഗദീഷും ബാബുരാജും.

To advertise here,