നിലയ്ക്കല്‍: ശബരിമല നിലക്കലില്‍ പോലീസ് നിയന്ത്രണം വന്നതോടെ നിലയ്ക്കല്‍ മഹാദേവക്ഷേത്രത്തിന്റെ കാണിക്ക വരവില്‍ ഗണ്യമായ കുറവ്. റോഡരികിലുള്ള ഗോപുരവഞ്ചിയില്‍ നിന്ന് ചിത്തിര ആട്ടവിശേഷം മുതല്‍ ഇതുവരെ ആറായിരം രൂപ മാത്രമാണ് ലഭിച്ചത്. കച്ചവടം ഇല്ലാത്തതുകൊണ്ട് അടുത്തുള്ള അരവണ കൗണ്ടറും താത്കാലികമായി അടച്ചു.