ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം. ഇന്നലത്തേതിന് സമാനമായ തിക്കും തിരക്കും ഇന്നില്ല. ഭക്തരെ നിയന്ത്രിച്ച് ദർശനം ഉറപ്പാക്കുന്നു. തൃശ്ശൂരിൽ നിന്നുള്ള NDRFന്റെ 35 അംഗ സംഘം ഇന്ന് പുലർച്ചയോടെ സന്നിധാനത്തെത്തി. ചെന്നൈയിൽ നിന്നുള്ള രണ്ടാമത്തെ 40 അംഗ NDRF സംഘവും ഇന്ന് രാത്രിയോടെ ശബരിമലയിൽ എത്തും. ശബരിമല പാതയിൽ ഗതാഗതം സാധാരണ നിലയിൽ.