തിരുവനന്തപുരം: തന്ത്രികുടുംബത്തെ അപമാനിച്ചത് മുഖ്യമന്ത്രിയുടെ പദവിയ്ക്ക് ചേരാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേവസ്വം ബോര്‍ഡിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. മുണ്ടിന്റെ കോന്തലയില്‍ താക്കോല്‍ കൂട്ടം കെട്ടി നടക്കുക മാത്രമല്ല തന്ത്രിമാരുടെ ജോലിയെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം തന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് ദേവസ്വം മന്ത്രിയും രംഗത്തെത്തി.