സായി ആനന്ദാമൃതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കന്യാകുമാരിയിൽ സത്യ സായി ബാബയുടെ നൂറാം ജന്മദിനം ആചരിച്ചു. സായി ആനന്ദാമൃതം ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ആനന്ദഗുരുവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അർഹതപ്പെട്ട ഒരാൾക്ക് ഓട്ടോറിക്ഷ, 5 സ്ത്രീകൾക്ക് തയ്യൽ മെഷീൻ, നിർമ്മാണ തൊഴിലാളികൾക്കുള്ള തൊഴിൽ ഉപകരണങ്ങൾ എന്നിവ സമ്മാനിച്ചു. 10000 പേർക്ക് മഹാ അന്നദാനവും സൗജന്യ നേത്രചികിത്സാ ക്യാമ്പും സമാന്തര ചികിത്സാ പദ്ധതിയായ സായി വൈബ്രിയോണിക്സ് മെഡിക്കൽ ക്യാമ്പും സൗജന്യമായി നടത്തി.സത്യസായി ബാബയോടൊപ്പം തന്നെ നൂറാം വാർഷികം ആഘോഷിക്കുന്ന ഭീമാ ജ്വല്ലറി ബാബയോടുള്ള ആദരസൂചകമായി നിർമ്മിച്ച ബാബയുടെ മുഖം ആലേഖനം ചെയ്ത ലോക്കറ്റിൻറെ പ്രകാശന കർമ്മവും ശ്രീ ആനന്ദഗുരു നിർവ്വഹിച്ചു.