ചരിത്രത്തിലെ ഉയർന്ന അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്; ചെറുകിട വായ്പകളിൽ വലിയ കുതിപ്പ്
സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ സർവകാല റെക്കോർഡ് അറ്റാദായം നേടി സൗത്ത് ഇന്ത്യൻ ബാങ്ക്. 426.13 കോടി രൂപയുടെ അറ്റാദായത്തോടെ മുൻവർഷത്തെ അപേക്ഷിച്ച് 21.28 ശതമാനം വർധനയാണ് ബാങ്ക് കൈവരിച്ചത്. പ്രവർത്തന ലാഭം 37 ശതമാനം വർധിച്ച് 732 കോടി രൂപയിലെത്തി. റീട്ടെയിൽ, എംഎസ്എംഇ, കാർഷിക മേഖലകളിലെ മികച്ച പ്രകടനവും ലയബിലിറ്റി ഫ്രാഞ്ചൈസിയുടെ കരുത്തുമാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് എംഡിയും സിഇഒയുമായ മഹേഷ് മുരളീധർ പൈ വ്യക്തമാക്കി. സ്വർണ വായ്പകളിൽ 41.17 ശതമാനം വളർച്ച രേഖപ്പെടുത്തി. വൈകാതെ സ്വന്തമായി ക്രെഡിറ്റ് കാർഡ് പുറത്തിറക്കാനും കേരളത്തിലും ദക്ഷിണേന്ത്യയിലുമായി കൂടുതൽ ശാഖകൾ ആരംഭിക്കാനും ബാങ്ക് പദ്ധതിയിടുന്നു. വിദ്യാർഥികൾക്കായി പ്രത്യേക എജ്യുക്കേഷൻ ലോൺ ഉൽപ്പന്നങ്ങളും ബാങ്ക് ലഭ്യമാക്കുന്നുണ്ട്.
#SouthIndianBank #BankingNews #FinancialResults #KeralaBusiness #GoldLoans
Content Highlights: South Indian Bank, Q2 financial results, record net profit, Mahesh Muralidhar Pai, gold loans
Published: 17 Oct 2026, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

