ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 114-ാമത് ജന്മവാർഷികം കവടിയാർ കൊട്ടാരത്തിൽ ആഘോഷിച്ചു. കൊട്ടാരത്തിലെ പഞ്ചവടിയിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഭദ്രദീപം തെളിയിച്ചു. ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

To advertise here,