ഭീകര ശബ്ദം, പിന്നാലെ മല പോലെ കടൽ വന്നു, കറുത്ത കളറിൽ, എല്ലാം തൂത്തെടുത്തു...2004 ഡിസംബർ 26... 21 വർഷങ്ങൾക്ക് മുമ്പ് ഇതുപോലെയൊരു ക്രിസ്മസ് പിറ്റേന്ന്, നാടെങ്ങും സന്തോഷത്തിൽ, ആഘോഷത്തിൽ കഴിയവെയാണ് ഭീമൻ തിരമാലകൾ എല്ലാം തകർത്തെറി‍ഞ്ഞത്. സുനാമി...ആ പേര് തന്നെ നാട് അന്നാദ്യമായാണ് കേട്ടത്. സുനാമി ജീവിതമേ തുടച്ചെടുത്ത ചിലരുണ്ട്, എറണാകുളത്ത്...ആ ദിവസം ഓർക്കുമ്പോൾ ഇന്നും ഇവർക്ക് നടുക്കമാണ്...