തിരുവനന്തപുരം: ചില്‍ഡ്രന്‍ ഹോമിലെ കുട്ടികള്‍ക്കായി ഉയരെ എന്ന മലയാള ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനമൊരുക്കി വനിത ശിശുക്ഷേമ വികസന വകുപ്പ്. സധൈര്യം മുന്നോട്ട് സമ്മര്‍ ക്യാമ്പ് 2019ന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍ ഹോമുകളിലെ കുട്ടികള്‍ സിനിമ കാണാനെത്തിയത്. മന്ത്രി കെ.കെ. ശൈലജ, നടി പാര്‍വതി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ കുട്ടികള്‍ക്കൊപ്പം സിനിമ കാണാനെത്തി.