പ്രശസ്ത ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍ മാഗസീന്‍ വോഗ് കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നിലുള്ളവരെ ആദരിക്കുന്നതിനായി അവതരിപ്പിച്ച 'വോഗ് വോറിയേഴ്‌സ്' സീരിസില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവ് കണക്കിലെടുത്താണ് വോഗിന്റെ ആദരം. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ സധൈര്യം കേരളം നേരിടുന്നു. ആരോഗ്യ മന്ത്രി എന്ന നിലയിലുള്ള കെ.കെ. ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മഹാവ്യാധിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യ മന്ത്രിയെന്ന തലക്കെട്ടിലാണ് ലേഖനം.

To advertise here,